HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (18/02/2026)

Achayans Gold Kattappana

▶️ കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് അംഗീകാരം


കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. 


നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും ( വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. 


കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. സർക്കാർ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഏതെല്ലാം സാഹചര്യങ്ങളിൽ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാവുന്നതാണ് എന്ന് സർക്കാരിന് വിജ്ഞാപനമിറക്കാവുന്നതാണ്.  


നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാല്‍ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസം നല്‍കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാടില്ല.


▶️ ഫയര്‍സ്റ്റേഷനും തസ്തികയും


മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കും. മാവൂര്‍ സ്റ്റേഷന്‍‌ ആരംഭിക്കുന്നതിന് 18 തസ്തികകളും, നേര്യമംഗലം,ചീമേനി,രാജാക്കാട് എന്നീ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് എ സ് ടി ഒ - 3, എ എസ് ടി ഒ -3, എസ് എഫ് ആര്‍ ഒ - 4, എഫ് ആര്‍ ഓ (ഡ്രൈവര്‍) - 1 എന്നീ തസ്തികകളും അനുവദിച്ചു. ഇതിലുപരിയായി ആവശ്യം വരുന്ന തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും. 


▶️ തസ്തിക


20 പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കും.


കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷടിക്കും. രജിസ്ട്രാറുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. 


▶️ ഈറ്റ സൗജന്യമായി അനുവദിക്കും


01.11.2025 മുതൽ 31.10.2030 വരെ അഞ്ചു വർഷത്തേക്ക്, പ്രതിവർഷം പരമാവധി 5,000 മെട്രിക് ടൺ ഈറ്റ സൗജന്യമായി കേരള വനം വകുപ്പിൽ നിന്നും കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന് അനുവദിക്കും. നിർദ്ധനരായ പരമ്പരാഗത ബാംബു തൊഴിലാളികൾക്ക് മാത്രയായി കൈത്തറി ഉൽപ്പന്ന നിർമാണത്തിനായി വിതരണം ചെയ്യണമെന്ന വ്യവസ്ഥയോടെയാണിത്.


▶️ ടെണ്ടര്‍ അംഗീകരിച്ചു


"KIIFB-WSS to Kasaragod Municipality and Chemmanad Panchayath Construction of OHSRs at Chattanchalkunnupara & Delikkunnupara and Laying gravity main -Pipeline Work” എന്ന പ്രവൃത്തിക്ക് 28,17,03,463 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. 


"WSS - Peravoor, Muzhakunnu, and Ayyankunnu in Kannur district-Package II- General Civil work- Construction of intake well, Booster Station OHSR, Water Treatment Plant, Supplying & Laying of Pumping main, Supply & Erection of Transformer and Pump sets" എന്ന പ്രവൃത്തിക്ക് 55,21,34,474 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Achayans Gold Kattappana

"കെഡബ്ല്യുഎ പമ്പ് ഹൗസിന്റെ താഴത്തെ വശത്ത് മാവിളക്കടവിൽ നെയ്യാർ നദിക്ക് കുറുകെ ഉപ്പുവെള്ള പ്രതിരോധത്തിനായി റെഗുലേറ്റർ കം ലോക്ക് നിർമ്മാണം-ജനറൽ സിവിൽ വർക്ക്" എന്ന പ്രവൃത്തിക്ക് 21,02,93,091 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.


ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ വളളംകളിയുടെ സ്റ്റാർട്ടിംഗ് പോയിൻ്റ് വരെയുള്ള 1 കിലോമീറ്റർ വരുന്ന പമ്പാ നദീതീരം തീരസംരക്ഷണ പ്രവൃത്തി എന്നതിനൊപ്പം വളളംകളി ഗ്യാലറിയായും നടപ്പാതയോടുകൂടിയും നിർമ്മിക്കുന്നതിന് 10 കോടി രൂപ യുടെ പ്രവൃത്തിക്ക് തത്വത്തിൽ അംഗീകാരം നൽകി. കിഫ്ബി മുഖാന്തിരം ഫണ്ട് ലഭ്യമാക്കും.


കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ആനച്ചാൽക്കടവിൽ ഇത്തിക്കര നദിക്ക് കുറുകെ ചാത്തന്നൂരിനെയും ആദിച്ചനല്ലൂരിനെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തിക്ക് 1,60,42,834 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.


"Rehabilitation and Upgradation of Vadayar-Chandappalam-Mulakkulam Road and Vadayar-Kallattippalam-Muttuchira Road (Length 22.476 km) in Kottayam District under Rebuild Kerala Initiative (RKI)" എന്ന പ്രവൃത്തിയുടെ ബാലൻസ് വർക്കിനായി 106,67,50,571 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. 


▶️ പെന്‍ഷന്‍ പരിഷ്ക്കരണം


കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിലെ പെൻഷൻ/കുടുംബ പെൻഷൻകാർക്ക് 11-ാം പെൻഷൻ പരിഷ്ക്കരണം അനിവദിച്ചു.


▶️ സാധൂകരിച്ചു


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെഷന്‍ക്കാരുടെയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രീമിയം 687 രൂപയായി നിജപ്പെടുത്തിയ ഉത്തരവ് സാധൂകരിച്ചു. 


ഐക്കോണസില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍, ബയോ കെമിസ്റ്റ് എന്നീ തസ്തികകള്‍ സൃഷ്ടിച്ച് സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്തിയ 03/11/2025ലെ ഉത്തരവ് സാധൂകരിച്ചു. 


▶️ ഗ്യാരൻ്റി കാലാവധി ദീര്‍ഘിപ്പിച്ചു


കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എന്‍ജിനിയറിങ്ങ് കമ്പനി ലിമിറ്റഡിന് വേണ്ടി കണ്‍സോഷ്യം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപയുടെ ഗ്യാരൻ്റി കാലാവധി 01/01/2026 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. 


▶️ വേതന വര്‍ധനവ്


സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കരാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ധനവ് അനുവദിച്ചു. ഇതിനകം അനുവദിച്ച 5 ശതമാനം വര്‍ധനവിന് പുറമെയാണിത്. ഇപിഎഫ് ആനുകൂല്യങ്ങളും നല്‍കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA