HONESTY NEWS ADS

ഇടുക്കി ജില്ലാ ആസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ഇന്ന്

Achayans Gold Kattappana

ഇടുക്കി മോട്ടോര്‍ വാഹന വകുപ്പിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 3 ഏക്കര്‍ സ്ഥലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 2) 10.30ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.


ജില്ലാ ആസ്ഥാനത്ത് പൂര്‍ത്തീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഇടുക്കി നിവാസികള്‍ക്കും ലൈസന്‍സ് ടെസ്റ്റിനായി കാത്തിരിക്കുന്ന ഡ്രൈവിംഗ് പഠിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദമാണ്. ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഇടുക്കി ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, എ. പി ഉസ്മാന്‍, വിജി കണ്ണന്‍, നൗഷാദ് റ്റി. ഇ, ഇടുക്കി ആര്‍ ടി ഒ  പി. എം ഷബീര്‍, ഇടുക്കി ജോയിന്റ് ആര്‍ ടി ഒ പി. എ സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS