HONESTY NEWS ADS

കട്ടപ്പനയ്ക്ക് സമീപം ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; കെ.എസ്.ആർ.ടി.സി. ബസിനടിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു.

ഇടുക്കി: കെ.എസ്.ആർ.ടി.സി. ബസിനടിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു.


വെള്ളയാംകുടി കാണക്കാലിപ്പടിയിൽ കെ.എസ്.ആർ.ടി.സി. ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടർ യാത്രികർ ബസിനടിയിൽ വീണ് മരിച്ചു. കൊച്ചുതോവാള പാറപ്പായിൽ  സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്. 


യുവാക്കൾ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരേവന്ന ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂരജിൻ്റെ മാതാവ് ബിന്ദു. സഹോദരൻ സിറിൾ. നത്തുകല്ല് കൈപ്പകശേരിൽ തോമസിന്റെ മകനാണ് ഡോൺ. ലൈസമ്മയാണ് അമ്മ. സഹോദരൻ ഷോൺ. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS