HONESTY NEWS ADS

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ബൈക്കുകളിൽ നിന്ന് മോഷണം; അന്തർസംസ്ഥാന മോഷ്ടാവിനെ ആലുവ പോലീസ് പിടികൂടി

അന്തർസംസ്ഥാന മോഷ്ടാവിനെ ആലുവ പോലീസ് പിടികൂടി


ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാൻ ഖാനെ ആലുവ പൊലീസ് പിടികൂടി. ബൈക്കുകളുടെ ഡിക്കി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഈ മാസം പതിനാലിന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ പേഴ്സും എടിഎമ്മും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആലുവ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ ഇയാൾ സമാന മോഷണം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. വൈറ്റില ഹബ്ബ് പരിസരത്തു വച്ചാണ് പ്രതി പിടിയിലായത്. പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, 3 മൊബൈൽ ഫോണുകൾ, നിരവധിപേഴ്സുകൾ എന്നിവ മോഷ്ടാവിൽ നിന്ന് കണ്ടെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CMI Carmel International Language Zone



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS