HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കാർഷിക-ക്ഷീര-ടൂറിസം മേഖലകൾക്ക് മുൻതൂക്കം; കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 2026-27 കരട് ബജറ്റ് അവതരിപ്പിച്ചു

ഇടുക്കി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കരട് ബജറ്റ് അവതരിപ്പിച്ചു


ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കരട് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ച ബജറ്റ് സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് സോയി മോൺ സണ്ണിയാണ് ബജറ്റ് അവതരിപ്പിച്ചത്. 505754787 രൂപ വരവും 476002200 രൂപ ചിലവും 29752587 രൂപ  നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികവും ക്ഷീരവുമായ മേഖലയ്ക്കും ടൂറിസം വികസനത്തിനും മുൻഗണന നൽകി സമസ്ത മേഖലകളുടെയും വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് വൈസ് പ്രസിഡൻറ് സോയി മോൺ സണ്ണി പറഞ്ഞു.


സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ, ഭവന നിർമ്മാണം, തൊഴിൽ സംരംഭങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി സതീശൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബിച്ച മാത്യു, സെക്രട്ടറി അതുല്യ വി. കുമാർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാന്ദ്രാമോൾ ജിന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ കെ.കെ., സോണ ട്രീസ ജോബി എന്നിവരും പഞ്ചായത്ത് അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു സംസാരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS