HONESTY NEWS ADS

രാജാക്കാട് കേരള കോൺഗ്രസ് (എം) നേതാവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി: രാജാക്കാട് കേരള കോൺഗ്രസ് (എം) നേതാവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


ഇടുക്കി രാജാക്കാടിന് സമീപം കേരള കോൺഗ്രസ് (എം) നേതാവിനെ മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാജാക്കാട് മുൻ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ വാക്കാസിറ്റി സ്വദേശി വയലിൽ ഷാജിയാണ് മരണപ്പെട്ടത്. രാവിലെ വീട്ടിൽ നിന്നും പറമ്പിലേക്ക് പോയ ഷാജി തിരികെ വരാതിരുന്നതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. ഏഴ് മണിയോടെ പറമ്പിലെ മോട്ടോർ പുരയിൽ നിന്നും പുക ഉയരുന്നത് മകന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.


വിവരമറിയിച്ചതിനെ തുടർന്ന് രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് സമീപത്തായി മോട്ടോർ പുരയിലെ സർവീസ് വയറുകൾ ഉൾപ്പെടെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതിനാൽ ഷോർട്ട് സർക്യൂട്ട് വഴി തീപിടിച്ചതാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ രാജാക്കാട് പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS