HONESTY NEWS ADS

ഇടുക്കി ജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഡിപ്പോ ആരംഭിച്ചു. പുതുതായി ആരംഭിച്ച ചെറുതോണി ഡിപ്പോയുടെ ഉദ്ഘാടനം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു,

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം ആരംഭിച്ചു


ഇടുക്കി ജില്ലാ ആസ്ഥാനത്ത് കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം ആരംഭിച്ചു. ചെറുതോണിയിൽ പുതുതായി ആരംഭിച്ച ഡിപ്പോയുടെ ഉദ്ഘാടനം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ടൗണിൽ ചേർന്ന പൊതുസമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.


പതിറ്റാണ്ടുകളായുള്ള സാമൂഹ്യ-രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും ആവശ്യമുന്നയിപ്പുകളുടെയും പശ്ചാത്തലത്തിലാണ് ഇടുക്കി ജില്ലാ ആസ്ഥാനത്ത് ഡിപ്പോ ആരംഭിക്കാൻ സർക്കാർ തീരുമാനം ഉണ്ടായത്. ജില്ലാ ആസ്ഥാനത്ത് കെഎസ്ആർടിസി ഡിപ്പോ ഇല്ലാത്ത ഏക ജില്ലയെന്ന പരാതിക്ക് ഇതോടെ പരിഹാരമായി. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന് ആവശ്യമായ സ്ഥിരം സൗകര്യം ജില്ലാ പഞ്ചായത്ത് വിട്ടുനൽകാത്ത സാഹചര്യത്തിൽ, താൽക്കാലിക കെട്ടിടത്തിൽ ഓപ്പറേറ്റിംഗ് സെന്ററും ജീവനക്കാർക്കുള്ള വിശ്രമമുറിയും സജ്ജമാക്കി കൊണ്ടാണ് ചെറുതോണി ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്.


ഡിപ്പോയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. ചെറുതോണിയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വിവിധ ജനപ്രതിനിധികൾ, വ്യാപാരി സംഘടനാ നേതാക്കൾ, കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS