HONESTY NEWS ADS

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു


ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണി ആണ് മരിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഉടുമ്പൻചോലയിലുള്ള സുബ്രഹ്മണ്യൻ്റെ സ്വന്തം ഏലത്തോട്ടത്തിൽ ഇരുവരും ജോലി ചെയ്യുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. ജോലിക്കിടെ അബദ്ധത്തിൽ കടന്നൽക്കൂട് ഇളകുകയും, തുടർന്ന് പ്രകോപിതരായ കടന്നൽക്കൂട്ടം ഇരുവരെയും കൂട്ടത്തോടെ ആക്രമിക്കുകയുമായിരുന്നു.


ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മുരുകൻ ഓടിയെങ്കിലും ശരീരമാസകലം കുത്തേറ്റു. എന്നാൽ കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാകാതെ പോയ സുബ്രഹ്മണ്യന് ശരീരത്തിൽ വ്യാപകമായി കുത്തേൽക്കുകയും, തുടർന്ന് ബോധം നഷ്ടപ്പെട്ട് തോട്ടത്തിൽ തന്നെ വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബ്രഹ്മണ്യൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മുരുകൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS