HONESTY NEWS ADS

ജി. സുധാകരൻ്റെ ഡ്രൈവർക്ക് വധഭീഷണി; തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി


അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് ജി. സുധാകരൻ്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നായി നാല് തവണയാണ് പ്രദീപ് കുമാറിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.


തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടാൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നാണ് അജ്ഞാതർ ഫോണിലൂടെ മുന്നറിയിപ്പ് നൽകിയെന്നാണ് പ്രദീപ് കുമാർ വ്യക്തമാക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ നടന്ന ഈ സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CMI Carmel International Language Zone




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS