HONESTY NEWS ADS

അടിമാലിയിൽ കുരിശിന്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് പേർക്ക് പരുക്ക്

ഇടുക്കി: ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം


ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലി ചിന്നപ്പാറ കുടിയിലാണ് സംഭവം. കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. എട്ടുപേർക്ക് പരുക്കേറ്റു, സാരമായി പരിക്കേറ്റ ഒരാളെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.  


ഇന്ന് 11 മണിയോടെയാണ് അപകടം ഉണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ് വിശ്വാസിയാത്ര പുറപ്പെട്ടത്. ആളുകൾ കാൽനടയായി ജീപ്പിന്റെ പുറകെയുണ്ടായിരുന്നു. ജീപ്പിനുള്ളിൽ ഇടവകയിലുള്ള ആളുകൾ ഉണ്ടായിരുന്നു. ആദ്യം അനൗൺസ്‌മെന്റ് വാഹനം എന്ന രീതിയിൽ മൈക്കും സ്പീക്കറും ഘടിപ്പിച്ചുകൊണ്ടാണ് ജീപ്പ് പുറപ്പെട്ടത്. കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയവരെ ആശുപത്രിയിൽ എത്തിച്ചു. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല.




Safiya Mega Mart Cheruthoni




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS