HONESTY NEWS ADS

'വോട്ടു ചെയ്യൂ, പുട്ടടിക്കൂ'; വോട്ടർമാരെ കാത്ത് സപ്ലൈക്കോയുടെ കിടിലൻ ഓഫർ, ഒരു രൂപയ്ക്ക് പുട്ടുപൊടി

വോട്ടർമാരെ കാത്ത് സപ്ലൈക്കോയുടെ കിടിലൻ ഓഫർ


വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ഓഫറുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു ചെയ്തതിന് തെളിവായി വിരലിൽ തേയ്ക്കുന്ന മഷി പരിശോധിച്ച ശേഷമാകും പുട്ടുപൊടി നൽകുക.


തീർന്നില്ല, മറ്റൊരു കണ്ടീഷൻ കൂടിയുണ്ട്. സപ്ലൈക്കോയിൽ നിന്നും ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക. സിറ്റസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ(സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനോടെ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്. വോട്ടെടുപ്പിന് ശേഷം ഏപ്രിൽ 10,11 തീയതികളിൽ സപ്ലൈക്കോയിൽ നിന്നും സാധനം വാങ്ങുന്നവർക്കാണ് ഈ ഓഫർ.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS