HONESTY NEWS ADS

തലസ്ഥാനത്ത് മോഷണം, ഒളിവിൽ പോയത് ഇടുക്കിയിൽ; 25 പവൻ കവർച്ചാ കേസിൽ പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി ഇടുക്കിയിൽ പിടിയിൽ


തിരുവനന്തപുരം മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദൻ കുട്ടി (43) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.​നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നത്. മണ്ണന്തല പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഇടുക്കി ഉപ്പുതറ ഭാഗത്ത് പ്രതിയുണ്ടെന്ന് മനസിലാക്കിയാണ് ​അന്വേഷണ സംഘം പിടികൂടിയത്. മണ്ണന്തല എസ്എച്ച്ഒ അനൂപ് എസ്, എസ്.ഐ റനോക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



SBI HOME LOAN - SHYBU




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS