HONESTY NEWS ADS

ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ്; എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുത്

ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ്


ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ് സിപി മാത്യു. ഡീൻ മൂക്കാത്ത പഴുത്ത നേതാവ് എന്നായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ വിമര്‍ശനം. എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ല. സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിടി തോമസിൻ്റെ വിയർപ്പും അധ്വാനവും വിയർപ്പുമാണ് ടീമിൻ്റെ എംപി സ്ഥാനം. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുതെന്നും സിപി മാത്യു വിമര്‍ശിച്ചു. സതീശൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുത്തതിൽ എംപി പരസ്യമായി വിമർശിച്ചിരുന്നു. ഇതിലാണ് ഡിസിസി പ്രസിഡൻ്റിൻ്റെ മറുപടി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS