HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എസ്എസ്എൽസി ഫലം എങ്ങനെ അറിയാനാവും? 10 വെബ്സൈറ്റുകൾ, മൊബൈൽ ആപ്പ്, വാട്‌സ്ആപ്പ്; അറിയേണ്ടതെല്ലാം

2025-26 അക്കാദമിക് വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും


സംസ്ഥാനത്തെ 2025-26 അക്കാദമിക് വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് ഫലപ്രഖ്യാപനം. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.


എസ്എസ്എൽസി ഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', 'സഫലം (Saphalam)' എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം. 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യമുണ്ട്. ഇതിന് പുറമെ എസ്എസ്എൽസി ഫലം അറിയാൻ താഴെ പറയുന്ന 10 വെബ്സൈറ്റുകൾ സന്ദർശിക്കാം


www.results.kerala.gov.in,

www.examresults.kerala.gov.in,

www.prd.kerala.gov.in,

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തുന്നത്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിലും ഫലപ്രഖ്യാപനം നീട്ടിവെക്കാൻ സാധിക്കാത്തതുമാണ് ഇതിന് കാരണം. സാധാരണ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. അതേസമയം പുതിയ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി പ്ലസ് ടു ഫലം പ്രഖ്യാപിച്ചേക്കും.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS