ഇടുക്കി കീരിത്തോട്ടിൽ സ്വകാര്യ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. എറണാകുളത്തു നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ സംഘത്തിന്റെ ട്രാവലറുമാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ആർക്കും ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസവും അനുഭവപ്പെട്ടു.
ഇടുക്കി കീരിത്തോട്ടിൽ വാഹനാപകടം; സ്വകാര്യ ബസും ട്രാവലറും കൂട്ടിയിടിച്ചു; ആറുപേർക്ക് പരിക്ക്
0
May 18, 2026






