HONESTY NEWS ADS

പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യം; പൈനാവിൽ നവചൈതന്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം

പൈനാവിൽ നവചൈതന്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം


മഴക്കാലം എത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയാനും പരിസര ശുചിത്വം ഉറപ്പാക്കാനും പൈനാവിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നവചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ‘മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം’ നടന്നത്. പൈനാവ് മേഖലയിലെ ടൗൺ പ്രദേശങ്ങളും ഗവൺമെന്റ് യു.പി സ്കൂളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി കണ്ണൻ ശുചീകരണ യജ്ഞത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.


വാർഡ് മെമ്പർ അമ്മിണി ജോസ് ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുത്താണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് ബിനു ബി, സെക്രട്ടറി ക്രിസ്റ്റിൻ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ നിരവധി ക്ലബ്ബംഗങ്ങളും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS