വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി. ഐ. ഐസക്കിന്റെ (ഗവ. കോൺട്രാക്ടർ, സെന്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് - ചെറുതോണി) ഭാര്യ മേരി ഐസക് (69) നിര്യാതയായി. പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ എൽദോ ഐസക്കിന്റെ മാതാവാണ്. പരേത അമയപ്ര വാറനാട്ട് കുടുംബാംഗമാണ്.
പൊതുദർശനവും സംസ്കാര ചടങ്ങുകളും:
പൊതുദർശനം: 05/06/2026 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3:00 മണി മുതൽ ചെറുതോണിയിലുള്ള വസതിയിൽ ഉണ്ടായിരിക്കുന്നതാണ്.
പൊതുദർശനം: 06-06-2026 (ശനിയാഴ്ച) രാവിലെ 9 മണിയ്ക്ക് ഇടുക്കി സെന്റ് മേരീസ് പള്ളിയിൽ
സംസ്കാരം: ജൂൺ 6, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് എറണാകുളം കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.
മക്കൾ:
എൽദോ ഐസക്ക് (സിനിമാ ഛായാഗ്രാഹകൻ)
എബി ഐസക്ക്
മരുമക്കൾ:
ജിസ്മി (മാലിദ്വീപ്)
ജസ്ന
കൊച്ചുമക്കൾ:
ഡിയോൺ, ഡക്സ, ആദം, ആമി.





