HONESTY NEWS ADS

വിവാഹം മുടങ്ങിയിട്ടും തുടർന്ന സൗഹൃദം, ഒടുവിൽ ക്രൂരമർദനവും; അധ്യാപികയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ

ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്


പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 28കാരിയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ് ഇയാൾ മർദിച്ചത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു യുവതിയെ ആക്രമിച്ചതെന്നും ആദിത്യയെക്കുറിച്ച് ബന്ധുക്കൾക്ക് അയച്ച മോശം സന്ദേശങ്ങളും ആത്മഹത്യക്ക് കാരണമായിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ആദിത്യയെ മർദിച്ചെന്ന് ആൺ സുഹൃത്ത് ശരൺ സമ്മതിച്ചു.


വിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പത്തു മാസം മുൻപ് ശരൺ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ആദിത്യയുടെ വീട്ടുകാർക്ക് താല്പര്യം ഇല്ലാത്തതിനാൽ വിവാഹം നടന്നില്ല. എന്നാൽ വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS