HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സുഖിക്കാനും സമ്പാദിക്കാനുമല്ല ഭരണം, പ്രവർത്തകരെ ചേർത്തുനിർത്തണം; മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് നിഖിൽ പൈലി

ഇടുക്കി:  സ്വന്തം നേതാക്കൾക്കെതിരെ വിമർശനവുമായി ഡിസിസി അംഗം നിഖിൽ പൈലി


ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടെന്നുള്ള കാര്യം മന്ത്രി ആയവരും എംഎൽഎ ആയവരും അത് മറക്കരുത്. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു.


നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം ചെയ്യണം, നാടിനും. പ്രവർത്തകരെ കാണുമ്പോൾ കൈ വീശി അങ്ങ് പോകരുത്. അവരെ കേൾക്കണം. അവരെ ചേർത്തു നിർത്തി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകരെ കൂടി പരിഗണിക്കണമെന്നും ധീരജ് വധക്കേസിലെ പ്രതിയായ നിഖിൽ പൈലി കുറിച്ചു.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS