HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണൽ എസ്പി ആയി നിയമനം

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി


വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.


സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതാവ് ആണ് ഡിവൈഎസ്പി മധുബാബു. വിവാദങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗത്തിൽ നിന്നുപോലും മാറ്റിനിർത്തിയിരുന്നു. എന്നാൽ, പ്രൊമോഷൻ യോ​ഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ പോയി സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും മറ്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബുവിനെ ആഭ്യന്തരവകുപ്പ് ഉൾപ്പെടുത്തിയത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS