HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; കേരളത്തെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി, പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ


കേരളത്തെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും അവരുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് ദൗത്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയ്‌ക്കെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.


'ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയുണ്ടാകും. സ്റ്റാറ്റസും പദവിയും നോക്കിയല്ല പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഡിജെ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയും. ഡിജെ പാര്‍ട്ടികളെ ജാഗ്രതയോടെ കാണണം. എല്ലാ വകുപ്പുകളും കൂട്ടായി പ്രവര്‍ത്തിക്കണം. പദ്ധതി വിജയിക്കാന്‍ ജനങ്ങളുടെ സഹായം വേണം. ഇതിനായി പൊലീസിന്റെ ആപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരില്ല' രമേശ് ചെന്നിത്തല പറഞ്ഞു.


കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായുളള സംസ്ഥാനമായി കേരളം മാറുകയാണെന്നും നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൂഫാന്‍ പദ്ധതിയുടെ അംബാസിഡര്‍മാരായി ഓരോരുത്തരും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഓപ്പറേഷന്‍ തൂഫാന് എക്‌സൈസ് വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവും പറഞ്ഞു. സമാന്തരമായി എക്‌സൈസും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എക്‌സൈസിന്റെ നിലവിലുളള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'പൊലീസിനൊപ്പം എക്‌സൈസിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. നിലവിലുളള സംവിധാനം ബോധവത്കരണത്തിന് പര്യാപ്തമല്ല. ക്യാമ്പസുകളില്‍ ബോധവത്കരണം ശക്തിപ്പെടുത്തണം. എക്‌സൈസിന്റെ ആന്റി നര്‍ക്കോട്ടിക് ക്ലബുകള്‍ ശക്തിപ്പെടുത്തും. അറസ്റ്റിലാവുന്ന 90 ശതമാനം പേരും ഉപയോക്താക്കള്‍ മാത്രമാണ്. ഉപയോക്താക്കള്‍ എന്ന ഇരകള്‍ക്ക് വേണ്ടത് റീഹാബിലിറ്റേഷനാണ്' ലിജു കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SBI HOME LOAN - IDUKKI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS