HONESTY NEWS ADS

ഇടുക്കി മണ്ഡലത്തിൽ വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര; 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കം

ഇടുക്കി മണ്ഡലത്തിൽ വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര


ഇടുക്കി മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. ചെറുതോണിയിൽ നടന്ന ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


കഞ്ഞിക്കുഴി, മണിയാറൻകുടി റൂട്ടുകളിലേക്കുള്ള ബസ് സർവീസുകൾ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് ശേഷം എം.എൽ.എ യാത്രക്കാർക്ക് ടിക്കറ്റുകൾ നേരിട്ട് നൽകി. നൂറുകണക്കിന് വനിതകളാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനായി ചെറുതോണിയിൽ ഒത്തുചേർന്നത്. ഹരിത കർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കന്യാസ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയെ അഭിനന്ദിച്ചുകൊണ്ട് വിവിധ മേഖലകളിൽ നിന്നുള്ളവർ ആശംസകൾ നേർന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, കെ.എസ്.ആർ.ടി.സി. യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Angels Daycare- Adimali Road, Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS