HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ലോക്കറിലെ സ്വർണം വിൽക്കാതെ മാസം തോറും വരുമാനം നേടാം; അറിയാം 'ഗോൾഡ് ലീസിങ്' പദ്ധതിയെക്കുറിച്ച്

സ്വർണം വിൽക്കാതെ മാസം തോറും വരുമാനം നേടാം


നിങ്ങളുടെ പക്കൽ ലോക്കറിൽ വെറുതെ കിടക്കുന്ന സ്വർണ്ണമുണ്ടോ? എങ്കിൽ അത് വിൽക്കാതെ തന്നെ അതിൽ നിന്നും മാസം തോറും ഒരു നിശ്ചിത വരുമാനം നേടാൻ സാധിക്കും. ഇന്ത്യക്കാരെ സംബന്ധിച്ച് വൈകാരികമായ ഒരു നിക്ഷേപം കൂടിയാണ് സ്വർണം. ഇത് എങ്ങനെ സാമ്പത്തികമായി വരുമാനം കൂടി ആക്കിയെടുക്കാം എന്നാണ് പലരുടെയും ചിന്ത. എന്നാൽ സ്വർണത്തെ മികച്ച നിക്ഷേപ മാർഗമാക്കി മാറ്റാൻ സഹായിക്കുന്ന 'ഗോൾഡ് ലീസ്' (Gold Leasing) അഥവാ സ്വർണം വാടകയ്ക്ക് നൽകുന്ന രീതി നിലവിലുണ്ട്.


ലോക്കറിലിരിക്കുന്ന സ്വർണത്തിൽ നിന്നും മാസം തോറും വരുമാനം! എന്താണ് ഗോൾഡ് ലീസിങ്?

പല ഇന്ത്യൻ കുടുംബങ്ങളിലും സ്വർണം എന്നത് വെറുമൊരു നിക്ഷേപമല്ല. അത് തലമുറകളായി കൈമാറിവരുന്ന ആഭരണങ്ങളോ, വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കുമായി വാങ്ങി സൂക്ഷിക്കുന്നവയോ ആണ്. എന്നാൽ ഈ സ്വർണമെല്ലാം ഭൂരിഭാഗം സമയവും ബാങ്ക് ലോക്കറുകളിൽ സുരക്ഷിതമായി ഇരിക്കുകയല്ലാതെ, ഒരു ഫിക്സഡ് ഡെപ്പോസിറ്റോ ഓഹരികളോ നൽകുന്നത് പോലെ കൃത്യമായ വരുമാനം ഒന്നും നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് 'ഗോൾഡ് ലീസിങ്' പ്രസക്തമാകുന്നത്. നിങ്ങളുടെ കൈവശമുള്ള സ്വർണം വിൽക്കാതെ തന്നെ അതിൽ നിന്ന് മികച്ച ലാഭം കൊയ്യാൻ ഈ സംവിധാനം സഹായിക്കും.


നിങ്ങളുടെ പക്കലുള്ള സ്വർണം (നാണയങ്ങൾ, ബാറുകൾ അല്ലെങ്കിൽ ആഭരണങ്ങൾ) ഈ പദ്ധതിക്ക് അനുമതിയുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുകയാണ് ഇതിൽ ചെയ്യുന്നത്. നിങ്ങൾ നിക്ഷേപിക്കുന്ന സ്വർണത്തിന് പണമായോ അല്ലെങ്കിൽ തുല്യമായ സ്വർണമായോ നിശ്ചിത കാലയളവിൽ നിങ്ങൾക്ക് ലാഭവും ലഭിക്കും. നിക്ഷേപ കാലാവധി കഴിയുമ്പോൾ നിങ്ങളുടെ സ്വർണം നിങ്ങൾക്ക് പൂർണമായും തിരികെ ലഭിക്കും. ചുരുക്കത്തിൽ, ബാങ്കിൽ പണം നിക്ഷേപിച്ച് പലിശ കിട്ടുന്നത് പോലെത്തന്നെ, നിങ്ങളുടെ കൈവശമുള്ള സ്വർണം നിക്ഷേപിച്ച് അതിൽ നിന്നും വരുമാനം നേടുന്ന രീതിയാണിത്.


നേട്ടങ്ങൾ'

അധിക വരുമാനം: ലോക്കറിൽ വെറുതെയിരിക്കുന്ന സ്വർണത്തിൽ നിന്നും അധിക വരുമാനം ഉണ്ടാക്കാം.


ലോക്കർ വാടക ലാഭിക്കാം: വർഷാവർഷം ബാങ്ക് ലോക്കറുകൾക്ക് വലിയ തുക വാടക നൽകുന്നത് ഇതിലൂടെ ഒഴിവാക്കാം.


വിലക്കയറ്റത്തിന്റെ ലാഭം: സ്വർണത്തിന്റെ വിപണി വില ഉയരുമ്പോഴുണ്ടാകുന്ന ലാഭത്തോടൊപ്പം, ലീസിംഗിലൂടെയുള്ള പലിശയും നിക്ഷേപകന് സ്വന്തമാകും.


റിസ്കുകളും പരിമിതികളും എന്തൊക്കെ?

ഇതൊരു വലിയ ലാഭം തരുന്ന നിക്ഷേപ മാർഗമല്ല, മറിച്ച് വെറുതെ കിടക്കുന്ന ഒരു സമ്പാദ്യത്തിൽ നിന്നും ചെറിയൊരു വരുമാനം കണ്ടെത്താനുള്ള വഴി മാത്രമാണ്.


ലോക്ക്-ഇൻ പിരീഡ്: ഈ പദ്ധതികളിൽ സ്വർണം ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ചെയ്യപ്പെടും. അതിനാൽ പെട്ടെന്ന് പണത്തിന് ആവശ്യമോ സ്വർണത്തിന് ആവശ്യമോ വന്നാൽ പെട്ടെന്ന് പിൻവലിക്കാൻ കഴിഞ്ഞെന്ന് വരില്ല.


വിശ്വസ്തത: അംഗീകൃതവും സുരക്ഷിതവുമായ സ്ഥാപനങ്ങളിൽ മാത്രമേ ഇത്തരം നിക്ഷേപങ്ങൾ നടത്താവൂ. നിക്ഷേപിക്കുന്നതിന് മുൻപ് കാലാവധിയും നിബന്ധനകളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്.


ആർക്കൊക്കെയാണ് കൂടുതൽ അനുയോജ്യം?

വർഷങ്ങളായി ലോക്കറിൽ തൊടാതെ വെച്ചിരിക്കുന്ന സ്വർണ നാണയങ്ങൾ, ബാറുകൾ, അല്ലെങ്കിൽ അടുത്തൊന്നും ഉപയോഗിക്കാൻ സാധ്യതയില്ലാത്ത പഴയ ആഭരണങ്ങൾ എന്നിവയുള്ളവർക്ക് ഈ പദ്ധതി ഏറെ അനുയോജ്യമാണ്. എന്നാൽ, ഇടയ്ക്കിടെ ഉപയോഗിക്കുന്ന ആഭരണങ്ങൾ ഈ പദ്ധതിയിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. ലോക്കറിലെ സ്വർണത്തെ വെറുതെയിടാതെ കുറച്ചുകൂടി കാര്യക്ഷമമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഗോൾഡ് ലീസിങ് നല്ലൊരു മാർഗമായിരിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Angels Daycare- Adimali Road, Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS