HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പരാതിപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല, ഒടുവിൽ ആ ഉണങ്ങിയ മരം കവർന്നത് ഒരു ചെറുപ്പക്കാരന്റെ ജീവൻ; ഇടുക്കി ഏലപ്പാറക്ക് സമീപം കാറ്റിലും മഴയിലും മരച്ചില്ല വീണ് യുവാവിന് ദാരുണാന്ത്യം

ഏലപ്പാറയിൽ ഉണങ്ങിയ മരച്ചില്ല വീണ് യുവാവിന് ദാരുണാന്ത്യം


ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ടു പോകുമ്പോൾ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപ് ആണ് മരിച്ചത്. മരച്ചില്ല ഒടിഞ്ഞ് വീണ് കഴുത്തിനും തലക്കും പരിക്കേറ്റു. ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പറമ്പ്വിള വീട്ടിൽ മനോജിൻറെ മകൻ ആകാശ് പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡരികിൽ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു. മരം മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന പരാതിയമായി നാട്ടുകാർ രംഗത്തെത്തി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS