HONESTY NEWS ADS

കെഎസ്‌യു-സർക്കാർ പോര് മുറുകുന്നു; അലോഷ്യസിനെ അവഗണിച്ച് മുഖ്യമന്ത്രി, കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർ

കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് അലോഷ്യസ് സേവ്യർ


മുഖ്യമന്ത്രിയുടെ അവഗണനയിൽ വിഷമമുണ്ടെന്ന് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നത് കെ‌എസ്‌യു ചോരയും നീരും നൽകി ആണെന്നും അലോഷ്യസ് പറഞ്ഞു. താൻ മജ്ജയും മാംസവും ഉള്ള മനുഷ്യനല്ലേ. വിഷയം രാഷ്ട്രീയമാക്കേണ്ടതില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. ഞാൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുക എന്നതാണ്.


KSU ക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ച രാഷ്ട്രീയം.അത് തുടരും. വിമർശനമായി കാണേണ്ടതല്ല. കാണാൻ പറ്റാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാൻ ശ്രമിക്കും. ഇത് എന്റെ കൂടി മുഖ്യമന്ത്രിയാണ്. KSU സ്വതന്ത്ര നിലപാട് ഉള്ള സംഘടന. ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ മുഖ്യമന്ത്രിയോട് ആശങ്കകൾ പറയും. KSU ന്റെ സങ്കടം കേൾക്കാൻ തയാറെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. സംഘടനാബോധത്തിൽ നിന്നുള്ള കാര്യങ്ങൾ ആണ് ചൂണ്ടിക്കാട്ടിയത്. കെപിസിസി നേതൃത്വത്തോട് കെഎസ്‌യുവിന് പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്ന് അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS