HONESTY NEWS ADS

മുന്നറിയിപ്പില്ലാതെ കറന്റ് കട്ട്; ഓക്സിജൻ നിലച്ച് അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചു, പരാതിയുമായി കുടുംബം

അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി


കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോ​ഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോ​ഗി മരിക്കുകയായിരുന്നു. കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ പരാതിയുമായി കുടുംബം രം​ഗത്തെത്തി. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS