HONESTY NEWS ADS

കൊച്ചിയിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ

കൊച്ചിയില്‍ ഓട്ടോറിക്ഷയില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് സ്വദേശിയായ മിഥുനാണ് പിടിയിലായത്. വൈറ്റിലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ, വഴി തെറ്റിച്ച് പനങ്ങാടുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.


അതിക്രമത്തിനിടെ യുവതി ബഹളം വെച്ചതോടെ പ്രതി ഇവരെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിട്ടു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പോലീസിന് കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയത്. പിന്നീട് ഇയാള്‍ എറണാകുളം ചിറ്റൂര്‍ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാള്‍ മറ്റ് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS