ഇന്ത്യന്‍ ഡോറി എന്ന് വിളിക്കുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്സിസ് ഇന്‍ഡിക്ക’ എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ ഡോ ആര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
പരമ്പരാഗത ശാസ്ത്രീയ വര്‍ഗ്ഗീകരണ രീതികളിലും അത്യാധുനിക ഡി.എന്‍.എ. പരിശോധനയിലുമാണ് ഇത് പുതിയ ഇനം മീനാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ഈ മത്സ്യങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന ‘സിറ്റോപ്‌സിസ് റോസിയ’ എന്ന വിഭാഗത്തില്‍പ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ജനിതകഘടനയില്‍ ഇവയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് കണ്ടെത്തി. ഇന്ത്യന്‍ ജേണല്‍ ഓഫ് ഫിഷറീസ് ജേണലില്‍് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളിലെ ആഴക്കടലില്‍ ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






