HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെ ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി പി.എം.എ.വൈ (ഗ്രാമീൺ) സ്പെഷ്യൽ ഗ്രാമസഭ തടിയംപാടിൽ ചേർന്നു. പദ്ധതി വഴി 392 കുടുംബങ്ങളുടെ സ്വന്തമായി വീടെന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെ ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി പി.എം.എ.വൈ (ഗ്രാമീൺ) സ്പെഷ്യൽ ഗ്രാമസഭ തടിയംപാടിൽ ചേർന്നു


ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഭവന നിർമ്മാണ പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ അഥവാ PMAY (G). പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുമായാണ് തടിയംപാട് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി ഉദ്ഘാടനം ചെയ്തു. അർഹരായ ഒരു ഗുണഭോക്താവ് പോലും പദ്ധതിയിൽ നിന്ന് പുറത്തുപോകാത്ത രീതിയിൽ വളരെ കൃത്യതയോടും സുതാര്യതയോടും കൂടി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.


പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവൻ ആളുകൾക്കും അർഹമായ ആനുകൂല്യം എത്തിക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം. പി.എം.എ.വൈ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള ചർച്ചകളും യോഗത്തിൽ നടന്നു. പഞ്ചായത്തിലെ വികസന-ക്ഷേമപ്രവർത്തനങ്ങളിൽ നാഴികക്കല്ലാകുന്ന ഈ ഗ്രാമസഭയിലൂടെ 392 കുടുംബങ്ങൾക്ക് സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് വഴിതുറക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പുറമെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നൂറുകണക്കിന് പൊതുജനങ്ങളും ഗ്രാമസഭയിൽ പങ്കെടുത്തു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS