HONESTY NEWS ADS

ആഭരണപ്രേമികൾക്ക് ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം (Gold Rate Today: 17-07-2026)

Achayans Gold Kattappana

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,04,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലുമെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയും ഒരു ഗ്രാമിന് 13,135 രൂപയുമായിരുന്നു വില. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയാണ് നിലവിലെ വെള്ളിവില.


ജൂലൈ മാസത്തിന്റെ തുടക്കത്തിൽ 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീട് വില ഘട്ടങ്ങളായി ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 3-നായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമായ ജൂലൈ 4-നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില താഴേയ്ക്ക് പോയത്. അതേസമയം, സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് ഈ വർഷം ജനുവരി 29-നായിരുന്നു. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് വിപണിയിൽ രേഖപ്പെടുത്തിയത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS