HONESTY NEWS ADS

മേലുദ്യോഗസ്ഥരെ തെറിവിളിച്ചു, ഭീഷണിപ്പെടുത്തി; ഇടുക്കിയിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഇടുക്കിയിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ


ഇടുക്കിയിൽ മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി ഡി.എച്ച്.ക്യൂ (DHQ) ക്യാമ്പിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ പോലീസ് ഓഫീസർ അഖിൽ മാത്യുവിനെതിരെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി കർശന നടപടി സ്വീകരിച്ചത്.


2026 ഏപ്രിൽ പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. അന്ന് ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോൺ വിളിച്ച അഖിൽ മാത്യു, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് തീർത്തും അപമര്യാദയായി സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമെ, സേനയിലെ മേലുദ്യോഗസ്ഥരെ യാതൊരു ബഹുമാനവുമില്ലാതെ അധിക്ഷേപിച്ച ഇയാൾ അവർക്കെതിരെയും ഭീഷണി മുഴക്കി.


സംഭവത്തിൽ വകുപ്പുതല പരിശോധന നടത്തിയതോടെ, അഖിൽ മാത്യു ഗുരുതരമായ അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും കാണിച്ചതായി ബോധ്യപ്പെട്ടു. പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് സസ്പെൻഷൻ ഉത്തരവിട്ടത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS