HONESTY NEWS ADS

ഇടുക്കി ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം; ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു

ഇടുക്കി ലയൺസ് ക്ലബ്ബിന് ഇനി പുതിയ നേതൃത്വം


സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഇടുക്കി ലയൺസ് ക്ലബ്ബിന് ഇനി പുതിയ നേതൃത്വം. വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റത്. ചീഫ് ഗസ്റ്റ് ലയൺ ഡോ. ജോസഫ് മനോജ് പുതിയ ഭരണസമിതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


ക്ലബ്ബിന്റെ പുതിയ നേതൃനിരയിലേക്ക് പ്രസിഡന്റ്: ലയൺ ഡോ. സിബി ജോർജ്, സെക്രട്ടറി: ലയൺ ഷിജോ തടത്തിൽ, ഖജാൻജി: ലയൺ ജോസ് കുഴികണ്ടത്തിൽ എന്നിവർ ചുമതലയേറ്റു. 2012-ൽ ചെറുതോണിയിൽ രൂപീകൃതമായ ഇടുക്കി ലയൺസ് ക്ലബ്ബ് സമൂഹസേവന രംഗത്ത് ഇതിനോടകം വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. കഴിഞ്ഞ വർഷങ്ങളിലായി നിർധനരായ 16 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ ക്ലബ്ബിന് സാധിച്ചു. കൂടാതെ ഇടുക്കി മെഡിക്കൽ കോളേജിന് ഡയാലിസിസ് മെഷീനുകളും വീൽചെയറുകളും ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.


ചടങ്ങിൽ ലയൺ പ്രൊഫ. ഡോ. സാംസൺ, ആനി മനോജ്, പ്രവീൺ കുമാർ, ബെന്നി മാത്യു, ജയിൻ അഗസ്റ്റിൻ, കെ.എൻ. മുരളി, പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, എബി ജെയിംസ്, ബിനോയി സെബാസ്റ്റ്യൻ, ബാബു ജോസഫ്, ജൂലി സിബി, നവജീദ് സിബി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS