എം.ജി സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയാണ് കൊന്നത്തടി ഇഞ്ചപ്പതാൽ തലച്ചിറയിൽ സുധന്റെയും സുധയുടെയും ഇളയമകളായ ഗായത്രി ശ്രദ്ധേയയാകുന്നത്. ആൽപ്പാറ ശ്രീഭഗവതി ക്ഷേത്രം പ്രസിഡന്റാണ് ഗായത്രിയുടെ പിതാവ് സുധൻ. അമ്മ സുധ വീട്ടമ്മയാണ്. പഠനത്തിൽ എന്നും മികവ് പുലർത്തിയിരുന്ന ഗായത്രിയുടെ കഠിനാധ്വാനമാണ് എം.എസ്.സി ബോട്ടണിയിലെ ഒന്നാം റാങ്ക് നേട്ടത്തിന് പിന്നിൽ.
അക്കാദമിക രംഗത്ത് ഈ കുടുംബത്തിന് ഇത് ഇരട്ടി മധുരമാണ്. ഗായത്രിയുടെ സഹോദരി ഐശ്വര്യയും പഠനത്തിൽ ഏറെ മിടുക്കിയാണ്. മുൻപ് റാങ്കോടെ എൽ.എൽ.ബി പാസായ ഐശ്വര്യ നിലവിൽ അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ്.
സസ്യശാസ്ത്രത്തിൽ ഉന്നതവിജയം നേടിയ ഗായത്രിയുടെ ഭാവി ലക്ഷ്യങ്ങളും വ്യക്തമാണ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി - SSC) നടത്തുന്ന മത്സര പരീക്ഷകളെഴുതി മികച്ച ഒരു ജോലി സമ്പാദിക്കണം എന്നാണ് ഈ കൊന്നത്തടിക്കാരീയുടെ ആഗ്രഹം. ഈ ലക്ഷ്യത്തിലേക്കുള്ള ഗായത്രിയുടെ യാത്രയ്ക്ക് മികച്ചൊരു ഊർജ്ജമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഒന്നാം റാങ്ക്.


.jpeg)


