HONESTY NEWS ADS

ബൈസൺവാലിയിൽ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

ഇടുക്കി: വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും


2016-ൽ ബൈസൺവാലിയിൽ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പളനിയപ്പൻ, സനു എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രദോഷിനെ (50) ആണ് തൊടുപുഴ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.


2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ ദാരുണ സംഭവം നടക്കുന്നത്. ബൈസൺവാലി ദേശീയം വായനശാല ഭാഗത്ത് പ്രതിയായ പ്രദോഷിന്റെ വീടിന് മുൻവശത്ത് വെച്ചായിരുന്നു ആക്രമണം. വ്യക്തിവിരോധം നിമിത്തം അമ്പത്തിയെട്ടുകാരനായ ജോയ് എന്നയാളെ പ്രതി റോഡിലേക്ക് തള്ളിയിടുകയും തുടർന്ന് റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.


കേസിൽ സാക്ഷിവിസ്താരത്തിനും വാദപ്രതിവാദങ്ങൾക്കും ശേഷം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS