HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം


കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും തകർന്നു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്തത്. പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS