HONESTY NEWS ADS

എം.സി. റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്, അമിതവേഗമെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

എം.സി. റോഡിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം


ഏറ്റുമാനൂർ: എം.സി. റോഡിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. എറണാകുളം റൂട്ടിലോടുന്ന ജയൻ ലിമിറ്റഡ് സ്റ്റോപ്പ് ബസും, അതിരമ്പുഴ റൂട്ടിലേക്ക് പോകുന്ന ജാക്വിലിൻ ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു യാത്രക്കാരന് പരിക്കേറ്റു. ബസുകളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.


ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ഉടനെയായിരുന്നു അപകടം. അതിരമ്പുഴ റൂട്ടിലേക്ക് തിരിയുകയായിരുന്ന ജാക്വിലിൻ ബസിന്റെ പിൻഭാഗത്ത്, അമിതവേഗത്തിൽ എത്തിയ ജയൻ ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളും നാട്ടുകാരും പറയുന്നത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ജയൻ ബസിന്റെ മുൻഭാഗവും ജാക്വിലിൻ ബസിന്റെ പിൻഭാഗവും പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അപകടത്തെ തുടർന്ന് എം.സി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിനിടെ ബസുകളുടെ അമിതവേഗത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ തടിച്ചുകൂടിയത് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കുകയും, അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS