HONESTY NEWS ADS

ബസ് സ്റ്റോപ്പിൽ കോളേജ് വിദ്യാർഥിനിയായ 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു


കോളേജിൽ പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു. മം​ഗളൂരുവിന് സമീപം ബണ്ട്വാളിലെ മോണ്ടിമാരു പഡ്പുവിലാണ് സംഭവം. പ്രതിയായ ജവ്വാ‍‍ർ(28) സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടു. കുത്തേറ്റ വിദ്യാർഥിനി മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


പി.യു. വിദ്യാർഥിനിയായ 17-കാരിയെയാണ് ജവ്വാർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു പെൺകുട്ടി. സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സമീപത്ത് പലചരക്ക് കട നടത്തുന്ന യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്.


യുവാവ് പെൺകുട്ടിയെ കുത്തിപരിക്കേൽപ്പിക്കുന്നത് കണ്ട് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുയാത്രക്കാർ ബഹളംവെച്ചു. ഇതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് മം​ഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയെടുത്തതായും ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഒളിവിൽപോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS