ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവരും ആരോഗ്യവാന്മാരുമായ ഇടുക്കി ജില്ലക്കാരായ പുരുഷന്മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയാണ് നൽകേണ്ടത്. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 22-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം:
സെക്രട്ടറി,
ഇടുക്കി ജില്ലാ പഞ്ചായത്ത്,
പൈനാവ് പി.ഒ., പിന്‍ - 685603
വിദശവിവരങ്ങൾക്ക് 04862-232385 എന്ന ഫോൺ നമ്പറിലോ idukkidp.web.lsgkerala.gov.in എന്ന വെബ്സൈറ്റിലോ/ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



