HONESTY NEWS ADS

മണിയാറൻകുടിയിൽ മതസൗഹാർദ്ദം വിരിയിച്ച് നബിദിന റാലി; മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം

ഇടുക്കി: മണിയാറൻകുടിയിൽ മതസൗഹാർദ്ദം വിരിയിച്ച് നബിദിന റാലി


മണിയാറൻകുടി മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെയും മീലാദ് ആഘോഷ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മൂന്ന് ദിവസത്തെ നബിദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ ഇശൽ നൈറ്റും രണ്ടാം ദിനത്തിൽ മദ്രസ വിദ്യാർത്ഥികളുടെ കലാ-സാഹിത്യ മത്സരങ്ങളും നടന്നു. സമാപന ദിനത്തിൽ നാടിന് ഉത്സവപ്രതീതി പകർന്ന് വിപുലമായ നബിദിന ഘോഷയാത്ര അരങ്ങേറി. ചീഫ് ഇമാം മുഹമ്മദ്‌ മൻസൂർ സഖാഫി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ.ഐ. അഷറഫിന് പതാക കൈമാറി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.


മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി സ്കൂൾസിറ്റി, ലക്ഷംകവല, മണിയാറൻകുടി വഴി സഞ്ചരിച്ച് തിരികെ പള്ളി അങ്കണത്തിൽ സമാപിച്ചു. വിവിധ മതസ്ഥരുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് റാലി കടന്നുപോയത്. ജമാഅത്ത് ഭാരവാഹികളായ സി.എം. ബഷീർ, സി.പി. സലിം, കെ.എൽ. അസീസ്, ആഘോഷ കമ്മിറ്റി ചെയർമാൻ പി.എസ്. ഷമീർ, കൺവീനർ അജ്മൽ നാസർ, സയ്യിദ് മുല്ലക്കോയ സാജിർ തങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന മൗലിദ് പാരായണത്തിനും സമൂഹ അന്നദാനത്തിനും ശേഷമാണ് പരിപാടികൾക്ക് സമാപനമായത്. 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS