സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 1,14,880 രൂപയായി. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14360 രൂപയാണ്. വ്യാഴാഴ്ചയും സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 305 രൂപയും പവന് 2,440 രൂപയും ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,920 രൂപയിലെത്തിയിരുന്നു.
ഇന്നത്തെ നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,360 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ ഉയർന്ന് 11,800 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ വർധിച്ച് 9,190 രൂപയിലെത്തി. ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 50 രൂപ ഉയർന്ന് 5,925 രൂപയായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മുതൽ വീണ്ടും കുതിപ്പ് തുടരുകയാണ്. ഈ മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്നും ആഭ്യന്തര വിപണിയിൽ പ്രകടമായത്. ആഗോള വിപണിയിലെ വിലവർധനയുടെ പ്രതിഫലനമാണ് രാജ്യത്തെ സ്വർണവിപണിയിലും ഉണ്ടായത്. യുഎസ് ഫെഡറൽ റിസർവിന്റെ നിലപാടാണ് സ്വർണവിലയിലെ ഈ മുന്നേറ്റത്തിന് കാരണമായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


