HONESTY NEWS ADS

കഞ്ഞിക്കുഴിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിൽപ്പോയ പ്രതി പിടിയിൽ

ഇടുക്കി: കഞ്ഞിക്കുഴിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി പിടിയിൽ


ഇടുക്കി കഞ്ഞിക്കുഴിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വയനാട് പൊഴുതന സ്വദേശി വൈശാഖ് (22) ആണ് പിടിയിലായത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള എൽ.പി. (ലോംഗ് പെൻഡിംഗ്) സ്‌ക്വാഡാണ് പ്രതിയെ വലയിലാക്കിയത്.


2024-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴി അതിജീവിതയുമായി സൗഹൃദത്തിലായ പ്രതി, തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.


തുടർന്ന് കേസെടുത്തെങ്കിലും വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, എറണാകുളം ജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്തുവെച്ച് പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടി. തുടർ നിയമനടപടികൾക്കായി പ്രതിയെ കഞ്ഞിക്കുഴി പോലീസിന് കൈമാറി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HASTHA PHARMA & SURGICALS CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS