തൊടുപുഴയിലും കരിമണ്ണൂരിലും എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തൊടുപുഴ പട്ടയംകവല - അർപ്പമറ്റം റോഡിൽ പള്ളത്ത്പറമ്പിൽ അഫ്സൽ (28), നെയ്യശ്ശേരി വില്ലേജിൽ മിഷ്യൻകുന്ന് ഭാഗത്ത് വരിക്കയാനിക്കൽ അനന്തു വി.എസ് (27) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
അഫ്സലിന്റെ പക്കൽനിന്ന് 6.35 ഗ്രാം കഞ്ചാവും 0.54 ഗ്രാം എം.ഡി.എം.എയും തൊടുപുഴ പോലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ അരുൺ ചന്ദ്രൻ, എഡിസൺ മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ നഹാസ്, നീതു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിമണ്ണൂരിൽ പിടിയിലായ അനന്തുവിൽനിന്ന് 0.270 ഗ്രാം എം.ഡി.എം.എയും 0.580 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ താജുദ്ദീൻ അഹമ്മദ്, ജയേന്ദ്രൻ, സി.പി.ഒ സൈഫിന എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ലഹരിക്കെതിരെയുള്ള പോലീസിന്റെ പ്രത്യേക കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുമാസത്തിനിടെ (ജൂൺ 2 മുതൽ സെപ്റ്റംബർ 4 വരെ) ജില്ലയിൽ രജിസ്റ്റർ ചെയ്ത 468 കേസുകളിലായി 509 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നായി 21 കിലോയിലധികം കഞ്ചാവ്, 113.21 ഗ്രാം ഹാഷിഷ് ഓയിൽ, 31.74 ഗ്രാം എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



