HONESTY NEWS ADS

സ്വർണവിലയിൽ താൽക്കാലിക ആശ്വാസം; വില ഇനിയും കുറയുമോ അതോ തിരിച്ചുകയറുമോ?, ഇന്നത്തെ നിരക്കറിയാം (Gold Rate Today:08-10-2026)

ACHAYANS GOLD KATTAPPANA

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. വിപണിയില്‍ സമീപ ദിവസങ്ങളില്‍ വില കുറയാനും പിന്നീട് തിരിച്ചു കയറാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ ഈ മാസം പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


സ്വര്‍ണവില ചുരുങ്ങിയ കാലയളവില്‍ വില കുറയുമെന്നാണ് ജ്വല്ലറി വ്യാപാരികളും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടെന്നും വീണ്ടും തിരിച്ചുകയറുമെന്നുമാണ് കെജിഎസ്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമാണ്.


കേരളത്തില്‍ ഇന്നത്തെ പവന്‍-ഗ്രാം വില

22 കാരറ്റ് ഗ്രാം വില 13710, പവന്‍ വില 109680

18 കാരറ്റ് ഗ്രാം വില 11265, പവന്‍ വില 90120

14 കാരറ്റ് ഗ്രാം വില 8775, പവന്‍ വില 70200

9 കാരറ്റ് ഗ്രാം വില 5660, പവന്‍ വില 45280

വെള്ളി ഗ്രാം വില 235.


രാജ്യാന്തര വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4137 ഡോളറാണ് വില. ക്രൂഡ് ഓയില്‍ ബാരല്‍ വില 102 ഡോളറിന് മുകളിലാണ്. ഡോളര്‍ സൂചികയും 102ന് മുകളില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ രൂപ തകര്‍ന്നടിയുകയാണ്. ഡോളറിനെതിരെ 96.74 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. രൂപ ഇത്രയും ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ വലിയ തിരിച്ചടിക്ക് കാരണമാകും. രൂപ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS