പണം കൊടുത്താൽ ഹെൽത്ത് കാർഡ് റെഡിയാക്കുന്ന ലാബ് മാഫിയ ശബരിമലയിൽ സജീവം. വ്യാജ കാർഡുകൾ ആരോഗ്യവകുപ്പ് പിടികൂടി. പണം നൽകിയാൽ ആളിനെ കാണാതെയും പരിശോധനയില്ലാതെയും ഹെൽത്ത് കാർഡുകൾ വ്യാജമായി തയ്യാറാക്കിനൽകും. പത്തനംതിട്ട സീതത്തോട്ടിലെ അമ്മ ക്ലിനിക്കിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. മണ്ഡല-മകരവിളക്ക് കാലത്തേക്ക് ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡുകൾ ആണ് വ്യാജമായി തയ്യാറാക്കി നൽകുന്നത്. ഡോക്ടർ പരിശോധിക്കുകയും ടൈഫോയ്ഡ് വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷമേ ഹെൽത്ത് കാർഡ് നൽകാവൂ എന്നാണ് നിയമം. എന്നാൽ പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡുകൾ നിർമിച്ചു നൽകുകയാണ് ഇവർ ചെയ്യുന്നത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



