HONESTY NEWS ADS

വ്യാജ പട്ടയമുണ്ടാക്കി വാഗമണ്ണിൽ കോടികളുടെ സർക്കാർ ഭൂമി തട്ടി;പട്ടയം റദ്ദാക്കാൻ നടപടി തുടങ്ങി

വ്യാജ പട്ടയമുണ്ടാക്കി വാഗമണ്ണിൽ കോടികളുടെ സർക്കാർ ഭൂമി തട്ടി


വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ,ഏക്കർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയതിൽ, പട്ടയം റദ്ദാക്കാനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി. ഇതിൻറെ ഭാഗമായി പട്ടയംകിട്ടിയ ആളുകൾക്കായി പീരുമേട് തഹസിൽദാർ ഒൻപതാം തീയതി ഹിയറിംഗ് നടത്തും. വാഗമൺ മൊട്ടക്കുന്നിലെ കോടികൾ വിലമതിക്കുന്ന പന്ത്രണ്ട് ഏക്കറോളം സ്ഥലമാണ് കയ്യേറ്റ മാഫിയ സ്വന്തമാക്കിയത്. അമേരിക്കയിലുള്ള നാല് പേരുടെ പേരിൽ വ്യാജ മേൽവിലാസത്തിൽ സമ്പാദിച്ച പട്ടയത്തിൻറെ മറവിലാണ് കയ്യേറ്റമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. 2012 ൽ സർക്കാർ ബോർഡ് വച്ച് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും കൈവശപ്പെടുത്തിയത്.


ലാൻഡ് അസൈൻമെൻറ് കമ്മറ്റി യോഗം ചേരാതെയാണ് പട്ടയം അനുവദിച്ചത്. പട്ടയം ലഭിച്ചതിൽ മേരി, മോളി, ഷൈബു മാത്യു എന്നിവ‍ർക്ക് രേഖകളുമായി ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇവർ മൂന്നാഴ്ചത്തെ സമയം ചോദിച്ചതിനെ തുടർന്നാണ് ഒൻപതാം തീയതി ഹയറിംഗ് നടത്താൻ തീരുമാനിച്ചത്. ഇതോടൊപ്പം വാഗമണ്ണിലെ യഥാർത്ഥ ഭൂവുടകളുടെ സർവേ നമ്പർ തിരുത്തി നൽകാനിറക്കിയ ഉത്തരവ് കയ്യേറ്റക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. റെഡ് സോണിൽ നിയമം ലഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെയും നടപടിയുണ്ടാകും. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന് സർക്കാർ നൽകിയ നിർദ്ദേശം.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HASTHA PHARMA & SURGICALS CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS