അടിമാലി സെലീന വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു

കേരള മനസ്സാക്ഷിയെ നടുക്കിയ അടിമാലി സെലീന വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം


കേരള മനസ്സാക്ഷിയെ നടുക്കിയ അടിമാലി സെലീന വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷ് (40) കുറ്റക്കാരനാണെന്ന് കണ്ടെത്തി തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷ വിധിച്ചത്.


2017 ഒക്ടോബർ 10-നായിരുന്നു കേസിനാസ്പദമായ അരുംകൊല നടന്നത്. ഇരുമ്പുപാലം 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സെലീനയോടുള്ള (38) വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി കൈയിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിൽ കടന്നുകളഞ്ഞ പ്രതി, പിന്നീട് വീണ്ടും സംഭവസ്ഥലത്ത് തിരിച്ചെത്തി സെലീനയുടെ ഇടത് മാറിടം മുറിച്ചെടുത്ത് ബാഗിലാക്കി കൊണ്ടുപോയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.


അടിമാലി പോലീസ് ഇൻസ്പെക്ടറായിരുന്ന സാബു പി.കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ സന്തോഷ് സി.ആർ., ഷാജു എം.എം. എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി. സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിലോ, സലിം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്.എസ്. കോടതിയിൽ ഹാജരായി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


SURYA WATCH HOUSE CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS