ഇടുക്കി മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യൻ താത്കാലിക നിയമനം; അഭിമുഖം നവംബർ 18-ന്

ഇടുക്കി മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യൻ താത്കാലിക നിയമനം


ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തിൽ താത്കാലിക ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി നവംബർ 18-ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.


വിദ്യാഭ്യാസ യോഗ്യത

ഡിപ്ലോമ ഇൻ എം.എൽ.ടി (DME അംഗീകൃതം) അല്ലെങ്കിൽ ബി.എസ്സി എം.എൽ.ടി (KUHS അംഗീകൃതം).

കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.


അഭിമുഖ തീയതിയും വേദിയും

തീയതി: നവംബർ 18

സമയം: രാവിലെ 11:00 മണിക്ക്

വേദി:പ്രിൻസിപ്പലിന്റെ കാര്യാലയം, ഗവ. മെഡിക്കൽ കോളേജ്, ഇടുക്കി


ഹാജരാക്കേണ്ട രേഖകൾ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന രേഖകൾ സഹിതം നിശ്ചിത സമയത്ത് നേരിട്ടെത്തേണ്ടതാണ്:

1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും

2. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

3. വയസ് തെളിയിക്കുന്ന രേഖ

4. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

5. തിരിച്ചറിയൽ രേഖ (Photo ID Proof)

6. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ


(എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതേണ്ടതാണ്).*


കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04862 233075, 04862 233076




🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളുടെ പേരിൽ തട്ടിപ്പ്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS