എരുമേലി-റാന്നി റോഡിൽ കരിമ്പന്തോടിന് സമീപം വഴിയരികിൽ നിന്ന് കരിമ്പിൻ ജ്യൂസ് കുടിച്ചുകൊണ്ടിരുന്ന ദമ്പതികളെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു. വെച്ചൂച്ചിറ സ്വദേശികളായ സാം, ഭാര്യ ഫെബ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഫെബയുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
പുതുതായി വാങ്ങിയ ബൈക്ക് സമീപത്ത് നിർത്തിയിട്ട ശേഷം റോഡരികിൽ നിന്ന് കരിമ്പിൻ ജ്യൂസ് കുടിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ഈ സമയം ഏറ്റുമാനൂർ ക്ഷേത്രദർശനം കഴിഞ്ഞ് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇവർക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ പാലായിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടസമയത്ത് സമീപത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന നാറാണത്തോട് സ്വദേശി സാമോൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ എരുമേലി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



