ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം മുപ്പതിന് നെടുങ്കണ്ടം കിഴക്കേ കവലയിൽ 101 കർഷകർ ഉപവാസ സത്യാഗ്രഹം നടത്തും. രാവിലെ 10 മുതൽ മുതൽ വൈകിട്ട് 5 മണി വരെയാണ് സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരിക്കുന്നത്
Report:Adon Jijoനിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക ,പട്ടയ ഭൂമിയിലെ നട്ടുവളർത്തിയ മരം മുറിക്കുന്നതിനുള്ള അനുമതി നൽകി മുമ്പ് ഇറക്കിയ ഉത്തരവ് പിഴവുകൾ ഇല്ലാതെ വീണ്ടും ഇറക്കുക, പട്ടയ വിഷയത്തിൽ സർക്കാർ ജാഗ്രതയോടെയും ഇച്ഛാശക്തിയോടും കൂടെ പ്രവർത്തിക്കുക,വനംവകുപ്പ് വനവിസ്തൃതി കൂട്ടാൻ നടത്തുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കുക,വന്യജീവി ആക്രമണത്തിൽ നാശം വിതക്കുന്ന കർഷകർക്ക് ഉണ്ടാവുന്ന നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സമരപോരാട്ടങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത് .
വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മുറയ്ക്കു നടക്കുന്നുണ്ട് എന്നാൽ നടപടിയിലേക്കൊന്നും നീങ്ങുന്നില്ല എന്നും സമിതി വ്യക്തമാക്കുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും ഇടുക്കിയിൽ പട്ടയ പ്രശ്നങ്ങളും കർഷക സമരങ്ങൾക്കും തുടക്കം കുറിക്കുകയാണ്

