മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി 10 മണി മുതൽ 661 ഘനയടി ജലം ( ആകെ 798 ഘനയടി) സ്പിൽവേയിലൂടെ അധികമായി പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാത്രി 09.00 മണിക്ക് ഉയർത്തി. 10 ക്യുമെക്സ് ജലം ഘട്ടം ഘട്ടമായി ഒഴുക്കി വിടും. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

